ചെന്നൈ : കോവിഡ് വ്യാപനം കൂടിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന പുനരാരംഭിച്ചേക്കും. എന്നാല്‍ സംസ്ഥാനത്തു വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ലെന്നു തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതിനിടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി മദ്രാസില്‍ പോസിറ്റീവായവര്‍ 111 ആയി. കര്‍ണാടകയില്‍ കോവിഡ് നാലാം തരംഗം ജൂണിനു ശേഷം ക്രമാതീതമായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ഒക്ടോബര്‍ വരെ ഇതു നീളാനിടയുണ്ടെന്നും ഐഐടി കാണ്‍പൂര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡ് : അതിർത്തിയിൽ പരിശോധനയ്ക്ക് തമിഴ്നാട്
RECENT NEWS
Advertisment