കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മേയ് 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (21) പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. നിലവില്‍ ജില്ലയില്‍ ഏഴു പേര്‍ രോഗികളായിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 13 പേരും  ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 32 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 12 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2560 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 389 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 73 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 250 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2961 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 83 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 636 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 6163 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  164 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 24 എണ്ണം പൊസിറ്റീവായും 5569 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 397 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 105 ടീമുകള്‍ ഇന്ന് ആകെ 12285 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 10438 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് നാലു കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484) നാലു കോളുകളും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവ ആയിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  357 കോളുകള്‍ നടത്തുകയും 45 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് അഞ്ചു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. നാലു ഡോക്ടര്‍മാരും, 21 നഴ്‌സുമാരും, 37 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 62 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ഒരു നഴ്‌സിനും, 11 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 12 പേര്‍ക്ക് ഡെങ്കി അവയര്‍നസ് പരിശീലനം നല്‍കി. ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലാന്റേഷന്‍/ചെറുകിട തോട്ടം ഉടമകളുടെ യോഗം ഇന്ന്  രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോവിഡ്-19, ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...