പത്തനംതിട്ടയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 186 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 4
2. പന്തളം 3
3. പത്തനംതിട്ട 16
4. തിരുവല്ല 11
5. ആനിക്കാട് 1
6. ആറന്മുള 7
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 5
9. ചെറുകോല്‍ 5
10. ചിറ്റാര്‍ 2
11. ഏറത്ത് 5
12. ഇലന്തൂര്‍ 6
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍ 2
15. ഏഴംകുളം 2
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 6
18. കടപ്ര 4
19. കലഞ്ഞൂര്‍ 6
20. കല്ലൂപ്പാറ 1
21. കൊടുമണ്‍ 2
22. കോയിപ്രം 5
23. കോന്നി 2
24. കൊറ്റനാട് 2
25. കോഴഞ്ചേരി 4
26. കുളനട 1
27. കുന്നന്താനം 3
28. കുറ്റൂര്‍ 11
29. മലയാലപ്പുഴ 5
30. മല്ലപ്പളളി 6
31. മല്ലപ്പുഴശേരി 2
32. മെഴുവേലി 2
33. മൈലപ്ര 1
34. നാറാണംമൂഴി 1
35. നാരങ്ങാനം 4
36. ഓമല്ലൂര്‍ 2
37. പള്ളിക്കല്‍ 3
38. പന്തളം-തെക്കേക്കര 4
39. പെരിങ്ങര 3
40. പുറമറ്റം 1
41. റാന്നി 5
42. റാന്നി-പഴവങ്ങാടി 3
43. റാന്നി-അങ്ങാടി 7
44. റാന്നി-പെരുനാട് 6
45. തോട്ടപ്പുഴശേരി 4
46. വടശേരിക്കര 3
47. വളളിക്കോട് 2
48. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 116450 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 109018 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 19.06.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (45) 27.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 22.06.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശിനി (63) 26.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 481 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 111532 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4246 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4059 പേര്‍ ജില്ലയിലും 187 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11104 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1362 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3125 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 64 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15591 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 300305, 1260, 301565.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 282332, 2398, 284730.
3) റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49434, 22, 49456.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5) ട്രൂനാറ്റ് പരിശോധന 8431, 35, 8466.
6) സി.ബി.നാറ്റ് പരിശോധന 866, 8, 874.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 641853, 3723, 645576.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 470814 , 2054, 472868.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1112667, 5777, 1118444.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5777 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2452 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.34 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.41 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.3 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 104 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 80 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 592 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...