പത്തനംതിട്ടയില്‍ ഇന്ന് 1076 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മേയ് 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1076 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1068 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 7
2. പന്തളം 26
3. പത്തനംതിട്ട 70
4. തിരുവല്ല 75
5. ആനിക്കാട് 14
6. ആറന്മുള 15
7. അരുവാപുലം 7
8. അയിരൂര്‍ 25
9. ചെന്നീര്‍ക്കര 22
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 5
12. ഏറത്ത് 27
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 37
15. ഇരവിപേരൂര്‍ 25
16. ഏഴംകുളം 16
17. എഴുമറ്റൂര്‍ 12
18. കടമ്പനാട് 15
19. കടപ്ര 40
20. കലഞ്ഞൂര്‍ 35
21. കല്ലൂപ്പാറ 22
22. കവിയൂര്‍ 12
23. കൊടുമണ്‍ 14
24. കോയിപ്രം 20
25. കോന്നി 33
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 14
28. കോഴഞ്ചേരി 5
29. കുളനട 9
30. കുന്നന്താനം 40
31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 19
33. മല്ലപ്പളളി 13
34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 1
36. മൈലപ്ര 1
37. നാറാണംമൂഴി 16
38. നാരങ്ങാനം 10
39. നെടുമ്പ്രം 4
40. നിരണം 20
41. ഓമല്ലൂര്‍ 13
42. പള്ളിക്കല്‍ 21
43. പന്തളം-തെക്കേക്കര 25
44. പെരിങ്ങര 21
45. പ്രമാടം 23
46. പുറമറ്റം 21
47. റാന്നി 17
48. റാന്നി-പഴവങ്ങാടി 48
49. റാന്നി-അങ്ങാടി 17
50. റാന്നി-പെരുനാട് 29
51. സീതത്തോട് 5
52. തണ്ണിത്തോട് 25
53. തോട്ടപ്പുഴശ്ശേരി 5
54. തുമ്പമണ്‍ 5
55. വടശ്ശേരിക്കര 14
56. വളളിക്കോട് 9
57. വെച്ചൂച്ചിറ 22

ജില്ലയില്‍ ഇതുവരെ ആകെ 100556 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 93208 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 19.05.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി (45) 19.05.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 06.05.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (75) 23.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) അയിരൂര്‍ സ്വദേശി (68) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 18.05.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (58) 25.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 09.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-അങ്ങാടി സ്വദേശി (71) 25.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) 19.05.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (36) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

7) 07.05.2021ന് രോഗബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശി (68) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

8) 15.05.2021ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (49) 24.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

9) 16.05.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശി (75) 24.05.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1506 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 89522 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10565 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10091 പേര്‍ ജില്ലയിലും 474 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 19940 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1019 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3147 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ എട്ടു പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 59 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 24106 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 270444, 1037, 271481.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 239886, 1662, 241548.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48279, 72, 48351.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8056, 18, 8074.
6 സി.ബി.നാറ്റ് പരിശോധന 815, 4, 819.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 567965, 2793, 570758.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 399438, 3212, 402650.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 967403, 6005, 973408.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6005 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1980 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.23 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.33 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 19.3 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 153 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 845 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം , ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി...

0
ന്യൂഡൽഹി : റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി ജെ...

കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി

0
കൊച്ചി: യുഡിഎഫ് സ‍ർക്കാരിന്റെ കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതു...

ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാ‍ർച്ച് നടത്തി എൽഡിഎഫ്

0
തിരുവനന്തപുരം: കൊടുംക്രിമിനലും കാപ്പ കേസിൽ അറസ്റ്റിലുമായ ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ...

കെഎസ്‍ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയതായി...

0
തൃശൂര്‍: തൃശൂരിൽ കെഎസ്‍ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ തന്നെ...