Sunday, May 12, 2024 8:20 pm

പത്തനംതിട്ടയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലൈ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 299 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്നും വന്നതും ആറ് പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 290 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 14
2. പന്തളം 11
3. പത്തനംതിട്ട 22
4. തിരുവല്ല 7
5. ആനിക്കാട് 6
6. ആറന്മുള 10
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 1
9. ചെറുകോല്‍ 4
10. ചിറ്റാര്‍ 1
11. ഏറത്ത് 1
12. ഇലന്തൂര്‍ 3
13. ഏനാദിമംഗലം 5
14. ഇരവിപേരൂര്‍ 5
15. ഏഴംകുളം 5
16. കടമ്പനാട് 12
17. കടപ്ര 10
18. കലഞ്ഞൂര്‍ 6
19. കല്ലൂപ്പാറ 2
20. കവിയൂര്‍ 5
21. കൊടുമണ്‍ 1
22. കോയിപ്രം 2
23. കോന്നി 11
24. കൊറ്റനാട് 1
25. കോട്ടാങ്ങല്‍ 1
26. കോഴഞ്ചേരി 16
27. കുളനട 1
28. കുന്നന്താനം 5
29. കുറ്റൂര്‍ 11
30. മലയാലപ്പുഴ 5
31. മല്ലപ്പളളി 8
32. മല്ലപ്പുഴശേരി 4
33. മെഴുവേലി 9
34. നാരങ്ങാനം 3
35. നെടുമ്പ്രം 9
36. നിരണം 1
37. ഓമല്ലൂര്‍ 9
38. പളളിക്കല്‍ 2
39. പന്തളം തെക്കേക്കര 8
40. പെരിങ്ങര 1
41. പ്രമാടം 5
42. റാന്നി 2
43. റാന്നി-പഴവങ്ങാടി 1
44. റാന്നി-പെരുനാട് 6
45. തണ്ണിത്തോട് 12
46. തോട്ടപ്പുഴശേരി 1
47. തുമ്പമണ്‍ 1
48. വടശേരിക്കര 1
49. വളളിക്കോട് 4
50. വെച്ചൂച്ചിറ 25

ജില്ലയില്‍ ഇതുവരെ ആകെ 121580 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 114103 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) തിരുവല്ല സ്വദേശിനി (26) 10.07.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്  മരണമടഞ്ഞു.
2) കല്ലൂപ്പാറ സ്വദേശി(71) 10.07.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) ആറന്മുള സ്വദേശിനി(50) 10.07.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 08.07.2021 ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശിനി (90) 09.07.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 359 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 116567 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4289 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4075 പേര്‍ ജില്ലയിലും 214 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10853 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1414 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3164 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 42 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15431 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1) ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 314296, 95, 314391.
2) റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 306298, 118, 306416.
3) റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 49683, 13, 49696.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8595, 0, 8595.
6) സി.ബി.നാറ്റ് പരിശോധന 885, 0, 885.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 680242, 226, 680468.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 500009, 1271, 501280.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1180251, 1497, 1181748.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1497 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1380 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.29 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് എട്ട് ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 95 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 78 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 731 കോളുകള്‍ നടത്തുകയും  രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബെെക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

0
അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ചേര്‍ത്തല...

കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

0
കൊട്ടാരക്കര : പുത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു....

ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം : കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: കോടഞ്ചേരിയിൽ ആശുപത്രിയിൽ വെച്ച് ഡോക്ടറെ ആക്രമിച്ച ആൾക്കെതിരെ കേസെടുത്ത് പോലീസ്....

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി : എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത...

0
ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി...