രാജ്യത്തിന്റെ അതിരു കാക്കാൻ കായംകുളംകാരി ആതിര ; അസം റൈഫിൾസിലെ ഏക മലയാളി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആതിര രാജ്യത്തിന്റെ അതിരു കാക്കുമ്പോൾ മലയാളിക്കും അഭിമാനിക്കാം. കശ്മീർ അതിർത്തി കാക്കുന്ന അസം റൈഫിൾസ് വനിതാ സൈനികരിലെ ഏക മലയാളിയാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ ആതിര എസ്.പിള്ള എന്ന ഇരുപത്തിയഞ്ചുകാരി. നാലു വർഷം മുമ്പാണ് ആതിര സൈന്യത്തിൽ ചേർന്നത്.

കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ നാലുമാസം മുമ്പാണ് ജോലിക്കു നിയോഗിക്കപ്പെട്ടത്. നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാന ചുമതല. ‘ഞങ്ങളെ കാണുമ്പോൾ നാട്ടുകാർക്ക് പ്രത്യേകിച്ചു സ്ത്രീകൾക്ക് ഏറെ സന്തോഷമാണ്’. അതിർത്തിയിലെ പെൺകുട്ടികൾക്ക് വളരുമ്പോൾ ഞങ്ങളെപ്പോലെ സൈനികർ ആകണമെന്ന് ആഗ്രഹമുണ്ട്’– ആതിര പറയുന്നു.

പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം. സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെ ഇവരും ചെയ്യുന്നു.

അസം റൈഫിൾസിലെ റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് നിയമനം. അസം റൈഫിൾസിൽ സൈനികനായിരിക്കെ 13 വർഷം മുമ്പ് മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജയലക്ഷ്മിയാണ് അമ്മ. സ്മിതീഷ് പരമേശ്വർ ആണ് ആതിരയുടെ ഭർത്താവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...