പത്തനംതിട്ടയില്‍ ഇന്ന് 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 226 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:

1) തിരുവല്ല മുനിസിപ്പാലിറ്റി 28
2) അടൂര്‍ മുനിസിപ്പാലിറ്റി 17
3) പന്തളം മുനിസിപ്പാലിറ്റി 14
4) പത്തനംതിട്ട മുനിസിപ്പാലിറ്റി 3
5) ആറന്മുള ഗ്രാമപഞ്ചായത്ത് 7
6) അരുവാപുലം ഗ്രാമപഞ്ചായത്ത് 4
7) അയിരൂര്‍ ഗ്രാമപഞ്ചായത്ത് 3
8) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 1
9) ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 1
10) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 5
11) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 3
12) ഏറത്ത് ഗ്രാമപഞ്ചായത്ത് 4
13) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2
14) ഏഴംകുളം ഗ്രാമപഞ്ചായത്ത് 11
15) ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 23
16) കടമ്പനാട് ഗ്രാമപഞ്ചായത്ത് 6
17) കടപ്ര ഗ്രാമപഞ്ചായത്ത് 6
18) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 6
19) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2
20) കവിയൂര്‍ ഗ്രാമപഞ്ചായത്ത് 4
21) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 4
22) കോയിപ്രം ഗ്രാമപഞ്ചായത്ത് 4
23) കോന്നി ഗ്രാമപഞ്ചായത്ത് 1
24) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
25) കുളനട ഗ്രാമപഞ്ചായത്ത് 4
26) കുന്നന്താനം ഗ്രാമപഞ്ചായത്ത് 5
27) കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 10
28) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 6
29) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 1
30) മൈലപ്ര ഗ്രാമപഞ്ചായത്ത് 2
31) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് 3
32) നാരങ്ങാനം ഗ്രാമപഞ്ചായത്ത് 1
33) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 3
34) നിരണം ഗ്രാമപഞ്ചായത്ത് 1
35) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2
36) പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 15
37) പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 4
38) പെരിങ്ങര ഗ്രാമപഞ്ചായത്ത് 11
39) പ്രമാടം ഗ്രാമപഞ്ചായത്ത് 2
40) പുറമറ്റം ഗ്രാമപഞ്ചായത്ത് 2
41) റാന്നി ഗ്രാമപഞ്ചായത്ത് 2
42) റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 1
43) റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് 2
44) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 1
45) തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 11
46) തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് 2
47) വടശേരിക്കര ഗ്രാമപഞ്ചായത്ത് 1
48) വളളിക്കോട് ഗ്രാമപഞ്ചായത്ത് 4
49) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 4
50) മറ്റ് ജില്ലക്കാര്‍ 8

ജില്ലയില്‍ ഇതുവരെ ആകെ 7563 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5334 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കോന്നി സ്വദേശിനി (75) സെപ്റ്റംബര്‍ 27 ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. മരണ ശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.

2) പളളിക്കല്‍ സ്വദേശിനി (77) സെപ്റ്റംബര്‍ 28ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.

3) കൊടുമണ്‍, ഇടത്തിട്ട സ്വദേശി (59) കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് സെപ്റ്റംബര്‍ 29ന് മരണമടഞ്ഞു. സെപ്റ്റംബര്‍ 28ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് വ്യക്തമായി.

4) സെപ്റ്റംബര്‍ 10 ന് രോഗം സ്ഥിരീകരിച്ച വെസ്റ്റ് ഓതറ സ്വദേശിനി (63) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 28ന് മരണമടഞ്ഞു.

5) സെപ്റ്റംബര്‍ 27ന് രോഗം സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശിനി (74) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ 29ന് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 44 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5726 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1790 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1707 പേര്‍ ജില്ലയിലും 83 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 193 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 110 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 71 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 70 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 205 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 67 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 70 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 14 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 73 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 580 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 103 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1556 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 13541 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2223 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3284 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 97 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 181 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19048 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 73706, 990, 74696.
2) ട്രൂനാറ്റ് പരിശോധന 2201, 33, 2234.
3) സി.ബി.നാറ്റ് പരിശോധന 68, 0, 68.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 38196, 1224, 39420.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 114656, 2247, 116903.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1044 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2136 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.12 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1945 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...