കണ്ണൂർ കൊവിഡ് ‘എ’ കാറ്റഗറിയിൽ ; നിയന്ത്രണം കർശനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ആശുപത്രികളിലെ കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ.

ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരുടെ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തി. നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കു.

പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവ‍ർ ക്ലിനിക്കും സ‍ജ്ജമാക്കിയിട്ടുണ്ട്. 2022 ജനുവരി 1-നെ അടിസ്ഥാനമാക്കി ആശുപത്രി കേസുകൾ, ഐസിയു കേസുകളിലെ വർധന എന്നിവ നോക്കിയാണ് നിലവിൽ സംസ്ഥാനത്തെ ജില്ലകളിലെ കൊവിഡ് നിയന്ത്രണം. ജനുവരി 1-ൽ നിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിയും ഐസിയു കേസുകളിൽ 50%വും വർദ്ധന വന്നാൽ കാറ്റഗറി എ, ആശുപത്രി കേസുകളിൽ കൊവിഡ് കേസുകൾ 10 ശതമാനവും ഐസിയു കേസുകൾ ഇരട്ടിയും ആയാൽ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളിൽ കൊവിഡ് രോഗികളുടെ എണ്ണം 25% ആയാൽ കാറ്റഗറി സി – എന്നിങ്ങനെയാണ് കണക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...