തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കുന്നതിനു പുറമെ സംസ്ഥാനത്ത് വാക്‌സിനെടുത്തവരിലെ രോഗബാധിതരുടെ പ്രത്യേകം കണക്കെടുക്കാന്‍ കേന്ദ്ര സംഘം നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്‍ പൂര്‍ത്തിയായ ആരോഗ്യപ്രവര്‍ത്തകരില്‍ അടക്കം രോഗബാധ തുടരുന്നതും തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും കണക്കിലെടുത്താണ് നിര്‍ദേശം. രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലാവധി, തീവ്രത, മരണനിരക്ക് എന്നിവ പ്രത്യേകം പഠിക്കും. കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെ കൊവിഡ് വിദഗ്ധ സമിതിയുമായും ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും.