പെഗാസസില്‍ ബഹളം ; പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു ; അമിത് ഷാ വിശദീകരിക്കണമെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു. പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാർട്ടികൾ സംയുക്തമായി മുദ്രാവാക്യം മുഴക്കി.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. കോവിഡ് സാഹചര്യം ആദ്യം ചർച്ച ചെയ്യാം എന്ന നിർദ്ദേശം പ്രതിപക്ഷം തള്ളി. പുറത്ത് മോക്ക് പാർലമെന്‍റ് നടത്തി ചർച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ബഹളത്തിനിടയിലും ലോക്സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേള അരമണിക്കൂറിലധികം കൊണ്ടു പോയി. കഴിഞ്ഞ ആഴ്ച ഐടി മന്ത്രി പ്രസ്താവന നടത്തുമ്പോൾ തൃണമൂൽ കോൺഗ്രസ് അംഗം ശാന്തനു സെൻ പേപ്പർ വലിച്ചുകീറി മുകളിലേക്ക് എറിഞ്ഞിരുന്നു. ഇപ്പോൾ സസ്പെൻഷനിലുള്ള ശാന്തനു സെന്നിനെ അന്നത്തെ ബഹളത്തിനിടെ മന്ത്രി ഹർദീപ് പുരി ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ പരാതി നല്‍കി.

പത്ത് പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ സാക്ഷി പറയുമെന്നും തൃണമൂൽ രാജ്യസഭ അദ്ധ്യക്ഷനെ അറിയിച്ചു. മോക്ക് പാർലമെന്‍റ് നടത്തി വിഷയം ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കാൻ നാളെ പ്രതിപക്ഷ യോഗം ചേരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...