ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ഉഗ്രവ്യാപനമാണ്‌ നടക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോളം എത്തി. വൈറസിന്റെ വ്യാപന ശേഷി ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 ആയി.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളും ക്രമാതീതമായി ഉയരുകയാണ്. ആകെ കേസുകള്‍ കേസുകള്‍ 2630 ആയി. 797 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. ഡല്‍ഹിയില്‍ 465 കേസുകള്‍. പട്ടികയില്‍ കേരളം നാലാമതാണ്. 995 ഒമിക്രോണ്‍ ബാധിതര്‍ ഇതുവരെ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമായി ഉയര്‍ന്നു.

മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗബാധ അതിവേഗം ഉയരുന്നത്. ഡല്‍ഹിയില്‍ ഇന്നും കേസുകള്‍ വന്‍ തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു. 8 ദിവസത്തിനിടെ പ്രതിദിന കേസുകള്‍ 6 മടങ്ങ് വര്‍ധിച്ചു. കോവിഡ് സ്ഥിരീകരിച്ച ഓരോ 10 പേരില്‍ നിന്ന് 26 പേരിലേക്ക് രോഗം പടരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. നഗരങ്ങളിലാണ് കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകള്‍ വര്‍ധിക്കുമ്പോഴും മരണസംഖ്യയിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. ഇന്നലെ 325 പേര്‍ രോഗം ബാധിച്ച് മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...