കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിൽ കഴിയുന്ന ഒരു മലയാളി കൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു. മലപ്പുറം മുന്നിയൂർ വെളിമുക്ക് സ്വദേശി മണക്കടവൻ സൈദലവി (56) ഇന്ന് ജാബിർ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. കോവിഡ് ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ മലയാളിയാണ് കുവൈത്തിൽ കോവിഡ് ബാധയേറ്റ് മരണമടയുന്നത്.
കൊറോണ ബാധിച്ച് ഒരു മലയാളികൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു ; 24 മണിക്കൂറിനുള്ളിൽ മൂന്ന് മലയാളികള്‍
RECENT NEWS
Advertisment