കുവൈത്ത് : കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി കൂട്ടപ്പുലാന്‍ സൈദലവി (57) ആണു മരണമടഞ്ഞത്.
കോവീഡ് ബാധയേറ്റ് ഫര്‍വ്വാനിയ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഫര്‍വാനിയ ഷിഫ അല്‍ ജസീറ ആശുപത്രിയിലെ ജീവനക്കാരനാണ്. ഭാര്യ ഫാത്തിമ. മക്കള്‍ മുഹമ്മദ് അനസ് ,മുഹമദ് ഫസലുല്ല, ഇര്‍ഫാന്‍ അഹമ്മദ് , ഉമറുല്‍ ഫാറൂഖ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍സംസ്കരിക്കും.