രാജ്യത്തെ 13 ജില്ലകളില്‍ കോവിഡ്​ മരണനിരക്ക്​ ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ :​ കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തിരുവന്തപുരം​, ആല​പ്പുഴ ഉള്‍പ്പെടെ രാജ്യത്തെ 13 ജില്ലകളില്‍ കോവിഡ്​ മരണനിരക്ക്​ ദേശീയ ശരാശരിയെക്കാള്‍ മുകളിലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ്​ മരണത്തി​ല്‍ 14 ശതമാനവും ഈ ജില്ലകളില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

അസമിലെ കാംരൂപ്​ മെട്രോ, ബീഹാറിലെ പട്​ന, ഝാര്‍ഖണ്ഡിലെ റാഞ്ചി, കേരളത്തിലെ ആലപ്പുഴ, തിരുവന്തപുരം, ഒഡീഷയിലെ ഗഞ്ചാം, ഉത്തര്‍പ്രദേശിലെ ലഖ്​നൗ, പശ്ചിമബംഗാളിലെ നോര്‍ത്ത്​ 24 പാരഗണ്‍, ഹൂഗ്ലി, കൊല്‍ക്കത്ത, മാല്‍ഡ, ഡല്‍ഹി എന്നിവിടങ്ങളിലാണ്​ മരണനിരക്ക്​ ദേശീയ ശരാശരിയെക്കാള്‍ മുകളില്‍. രാജ്യത്തെ രോഗബാധിതരില്‍ ഒമ്പതു ശതമാനവും ഈ 14 ജില്ലകളില്‍ നിന്നുമാണ്​. ഇവിടങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാനും ​എളുപ്പത്തില്‍ പരിശോധനാ ഫലം ലഭിക്കുന്നതിനും നടപടി സ്വീകരിക്കാനാണ്​ നീക്കം.

കാംരൂപ്​, ലഖ്​നൗ, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തുന്നുണ്ട്​. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആംബുലന്‍സ്​ സൗകര്യം ഉള്‍പ്പെടെ ഒരുക്കാന്‍ സംസ്​ഥാനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി. രണ്ടാഴ്​ചയായി രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയിരുന്നു. രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...