രാജ്യത്ത് കോവിഡ് ബാധിതര്‍ 21 ലക്ഷം പിന്നിട്ടു ; മരണം 43500 ന് അടുത്തെത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ 21 ലക്ഷം പിന്നിട്ടു. മരണം 43500 ന് അടുത്തെത്തി. മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലുമാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. രാജ്യത്തെ 8 സംസ്ഥാനങ്ങളിലെ 13 ജില്ലകളിലാണ് കോവിഡ് രോഗികളിലെ ഏകദേശം ഒമ്പത് ശതമാനവും മരണത്തിലെ പതിനാല് ശതമാനവുമുള്ളത്. ആലപ്പുഴയും തിരുവനന്തപുരവും ഈ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം പ്രതിദിന രോഗബാധിതര്‍ ഇന്നും 60,000 മുകളില്‍ പോയേക്കും. മഹാരാഷ്ട്രയില്‍ 12,822 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതര്‍ 5,03,084 ആയി. ആന്ധ്രയില്‍ 10,080 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസ് 2.17 ലക്ഷമായി. മരണം 2000 ലേക്ക് അടുത്തു. കര്‍ണാടക, തമിഴ്നാട്, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം രോഗബാധ രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 1,44,127 ആയി ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...