കനത്ത മഴ : കുട്ടനാട്ടില്‍ മട വീണ് വ്യാപക നാശം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക് വില്ലേജില്‍ വവ്വാകാട് വടക്ക് പാടശേഖരത്തിലും മടവീണു. ഇതേത്തുടര്‍ന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അഞ്ഞൂറോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നെടുമുടി കൊട്ടാരം സ്‌കൂളിലേക്കും പൊങ്ങ ഓഡിറ്റോറിയത്തിലുമാണ് ഇവരെ പാര്‍പ്പിക്കുക. കുട്ടനാടിന്റെ പല മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ കെ എസ്‌ആര്‍ടിസി ഇതുവഴിയുള്ള സര്‍വ്വീസ് ഭാഗികമായി നിര്‍ത്തിയിരുന്നു. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 30 ക്യാമ്പുകള്‍ തുറന്നു. 891 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂര്‍ താലൂക്ക് 19 ക്യാമ്പുകളിലായി 571 ആളുകള്‍, മാവേലിക്കരയില്‍ രണ്ട് ക്യാമ്പുകളിലായി 22 ആളുകള്‍, കുട്ടനാട് 7 ക്യാമ്പുകളിലായി 120 ആളുകള്‍, കാര്‍ത്തികപ്പള്ളിയില്‍ ഒരു ക്യാമ്പില്‍ 142 ആളുകള്‍, ചേര്‍ത്തലയില്‍ ഒരു ക്യാമ്പില്‍ 36 ആളുകള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....