തിരുവല്ല : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു. കുറ്റൂർ കൊണ്ടോടി വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അറുപതുകാരനായ പി എ മാത്യുവാണ് മരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സയിൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പാണ് മാത്യുവിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റിയ മാത്യു ഇന്നലെ വൈകിട്ട് എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച മാത്യു കുറ്റൂർ ജംഗ്ഷനിൽ എ സി റിപ്പയറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് തിരുവല്ല സ്വദേശി
RECENT NEWS
Advertisment