ഈ വര്‍ഷത്തെ കോവിഡ് മരണങ്ങളില്‍ 92 ശതമാനം വാക്‌സിന്‍ എടുക്കാത്തവര്‍ ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ ഈ വര്‍ഷം മരിച്ചവരില്‍ 92 ശതമാനം ആളുകളും വാക്‌സിന്‍ എടുക്കാത്തവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിനിടെ മരണപ്പെട്ടവരില്‍ വെറും പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. 90 ശതമാനത്തില്‍ കൂടുതല്‍ പേരും വാക്‌സീന്‍ എടുക്കാത്ത വരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുപാട് ലോക രാജ്യങ്ങള്‍ കോവിഡിനെ ചെറുക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ഇന്ത്യ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നേടിയതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച്‌ 21ന് ആരംഭിച്ച രണ്ടാം തരംഗത്തില്‍ 1,94,31,743 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നതെന്നും 2,52,038 പേര്‍ക്കായിരുന്നു അന്ന് ജീവന്‍ നഷ്ടമായതായി അദ്ദേഹം അറിയിച്ചു. 2022 ജനുവരി നാലിന് ആരംഭിച്ച മുന്നാം തരംഗത്തില്‍ 77,42,652 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും 27,118 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പറഞ്ഞു. 10.1 ശതമാനം പേര്‍ മാത്രമായിരുന്നു രണ്ടാം തരംഗത്തിന്റെ ആരംഭ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ എടുത്തിരുന്നത്. എന്നാല്‍ 90.83 ശതമാനം ആളുകള്‍ മുന്നാം തരംഗത്തിന് മുമ്പ് വാക്‌സീനെടുത്തിരുന്നു ഇതാണ് കോവിഡ് കേസുകളും മരണവും കുറയ്ക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...