Sunday, March 30, 2025 2:49 pm

കൊല്ലത്തെ കോവിഡ്​ ബാധിതന്‍ സന്ദര്‍ശിച്ച ആശുപത്രികള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ്​ ബാധിതന്‍ ആദ്യം എത്തിയ കൊല്ലത്തെ മൂന്ന്​ ആശുപത്രികളും ഒരു ലാബും അടച്ചു. രോഗി കൊല്ലത്തെത്തിയ ശേഷം സന്ദര്‍ശിച്ച രണ്ടു സ്വകാര്യ ആശുപത്രികളും പി.എച്ച്‌​.സിയും ലാബുമാണ്​ അടച്ചത്​. രോഗബാധിതനൊപ്പം വിമാനത്തില്‍ വന്നവരുടെ പട്ടിക ജില്ല ഭരണകൂടം പുറത്തിറക്കി. ഇതില്‍ 25 പേര്‍ കൊല്ലം ജില്ലക്കാരാണ്​. രോഗിയുമായി അടുത്തിടപഴകിയ മുപ്പതോളംപേരെ കര്‍ശന നിരീക്ഷണത്തിലാക്കി. പത്തുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഒരു ഓ​​ട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു.

മാര്‍ച്ച്‌​ 18നാണ്​ ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്​. അവിടെനിന്നും ഒരു ചായക്കടയിലെത്തിയിരുന്നു. അവിടെയെത്തിയവരെയും ചായക്കടയിലുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഓ​​ട്ടോറിക്ഷയില്‍ തമ്പാനൂരിലെത്തി അവിടെനിന്നും കെ.എസ്​.ആര്‍.ടി.സി ബസിലാണ്​ കൊല്ലത്ത്​ എത്തിയത്​. അവിടെനിന്നും വീണ്ടും ഓ​ട്ടോറിക്ഷയില്‍ വീട്ടിലെത്തുകയായിരുന്നു.

ഇവിടെനിന്നും മൂന്നു ആശുപത്രികളിലാണ്​ ഇദ്ദേഹം പരിശോധനക്കായി എത്തിയത്​. ആശുപത്രിയില്‍ ഈ സമയത്ത്​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടര്‍മാരെയും ജീവനക്കാരെയും കൂടാതെ ആ സമയത്ത്​ ആശുപത്രിയില്‍ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കി​. കൂടുതല്‍ പേര്‍ക്കായി പരിശോധന ആരംഭിച്ചു. രോഗി അതിനുശേഷം സന്ദര്‍ശിച്ച ഒരു സ്വകാര്യ ലാബും പൂട്ടി​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെല്ലുസംഭരണം വൈകിക്കുന്നതിനു പിന്നാലെ പിആർഎസും വൈക്കുന്നു ; പ്രതിഷേധിച്ച് കർഷകർ

0
കുമരകം : നെല്ലുസംഭരണം വൈകിക്കുന്നതിനു പിന്നാലെ കർഷകർക്കു പിആർഎസ് (പാഡി റസീപ്റ്റ്...

ചൂട് കൂടുന്നു ; നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത...

തൃശൂർ പൂരം നന്നായി നടക്കും ആകുലത വേണ്ട ; കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശൂർ : പൂരം വെടിക്കെട്ട് സംബന്ധിച്ച് ഇപ്പോൾ ഉയരുന്ന വിവാദം ‘തരികിട...

കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ; ചൂടത്ത് ഉരുകി കെഎസ്ആർടിസി ചെങ്ങന്നൂർ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ

0
ചെങ്ങന്നൂർ : കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ തുറസ്സായ സ്ഥലത്ത് വെയിലേറ്റ്...