Tuesday, May 7, 2024 11:10 am

യാം​ബു​വി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു : നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ

For full experience, Download our mobile application:
Get it on Google Play

യാം​ബു : സൗ​ദിയിലെ  ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ലും ആ​ദ്യ കൊ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ യാം​ബു​വി​ലും ഒ​രു രോ​ഗി ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ദി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നെ​ങ്കി​ലും യാം​ബു​വി​ൽ ഇ​തു​വ​രെ ഒ​രു രോ​ഗി​പോ​ലും  ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ പോ​ലെ അ​ധി​കൃ​ത​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. കൊവി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വീ​ടു​ക​ളി​ലി​രു​ന്ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യാം​ബു റോ​യ​ൽ ക​മ്മീ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രോ​ട് എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ടാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

റോ​യ​ൽ ക​മ്മീ​ഷ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കും ഭ​ക്ഷ്യോ​ൽ​പ​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ന​ൽ​കി. സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​ടു​ത്ത് ഹാ​ൻ​ഡ്​ സാനി​റ്റൈ​സ​ർ, മാ​സ്ക്കു​ക​ൾ, ഗ്ലൗ​സു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും അ​ട​ക്കം എ​ല്ലാ സാ​ധ​ന​ങ്ങ​ളും പൊ​തി​ഞ്ഞു മാ​ത്ര​മേ വി​ൽ​പ​ന ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ഉ​പ​ഭോ​ക്താ​ക്ക​ൾ ത​മ്മി​ൽ ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ആ​ളു​ക​ൾ കൂ​ടു​ത​ൽ സ്പ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഇ​ട​യ്​​ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. രാ​ത്രി​കാ​ല ക​ർ​ഫ്യൂ യാം​ബു​വി​ലും  ശ​ക്ത​മാ​ണ്. ക​ർ​ഫ്യൂ സ​മ​യ​ത്ത് ടൗ​ൺ റോ​ഡു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്നു​ണ്ട്. അനാവശ്യമായി ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്  ക​ർ​ശ​ന​മാ​യി പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അ​ഗ്നിബാധ : 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ...

ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും ജ്യോതിർഗമയ അവാർഡ് വിതരണവും നാളെ

0
റാന്നി : വഴികാട്ടി സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും...

ഹജ്ജ് തീർത്ഥാടനം ; കൊച്ചിയിൽനിന്ന് ആദ്യവിമാനം 26-ന്

0
കൊണ്ടോട്ടി: കൊച്ചിയിലും കണ്ണൂരിലും ഹജ്ജ് സർവീസ് ഏറ്റെടുത്ത സൗദി എയർ, ഹജ്ജ്...

106 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഹൂച്ച് വിഷമദ്യ ദുരന്തം : കോടതി മെയ്...

0
മുംബൈ: 2015-ലെ മാൽവാനി ഹൂച്ച് ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല്...