കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരെ സംസ്ക്കരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

എടത്വ: കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരെ സംസ്ക്കരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . ഇന്ന് 12 മണിക്ക് മരണമടഞ്ഞ എടത്വ ഏഴാം വാര്‍ഡ് വാതപ്പള്ളില്‍ അലക്സാണ്ടര്‍ തോമസിന്റെ (കൊച്ചുകുഞ്ഞ്-85) സംസ്ക്കാരം ആണ് 2 മണിക്കൂറിനുള്ളില്‍ ആനപ്രാമ്പാല്‍ ചര്‍ച്ച്‌ ഓഫ് ഗോഡ് സെമിത്തേരിയില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്  ടിജിന്‍ ജോസഫ്, ജസ്റ്റിന്‍ മാളിയേക്കല്‍, മണ്‌ഡലം പ്രസിഡന്റ്  നിബിന്‍ തോമസ്, കൊച്ചുമോന്‍ വാഴപ്പറമ്പില്‍, അപ്പു ഉലക്കപ്പാടില്‍, ജം മാമ്മുട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി. ഇതിനോടകം ഏഴു  മൃതദേഹങ്ങള്‍ കോവിഡ് കാലത്ത് സംസ്ക്കരിക്കുന്നതിന് നേതൃത്വം നല്കിയെന്ന്  പൊതുപ്രവര്‍ത്തകനായ ടിജിന്‍ ജോസഫ് പറഞ്ഞു. ജീവനെ പോലും തൃണവത്ഗണിച്ചു കൊണ്ട് മാതൃകപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജന സംഘടനാ പ്രവര്‍ത്തകരെ  സൗഹൃദ വേദി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അഭിനന്ദിച്ചു.

അടൂര്‍ നിലമേല്‍ ചരിവുതുണ്ടിയില്‍ പരേതയായ ഏലിയാമ്മയാണ്  അലക്സാണ്ടര്‍ തോമസിന്റെ  ഭാര്യ.  മക്കള്‍ – എബി, സാബു. മരുമക്കള്‍ – ഷൈനി, റീന.

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണംത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...