കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ തടിച്ചുകൂടിയത് നൂറിലേറെ പേര്‍ ; ഗ്രാമം പൂര്‍ണമായും അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ തടിച്ചുകൂടിയത് നൂറിലേറെ പേര്‍. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു.

ചടങ്ങിന്റെ സംഘാടകരായ 15 പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. ഗ്രാമവാസികള്‍ ദൈവതുല്യം ആരാധിച്ചിരുന്ന കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത്. കുതിരയുടെ ശവശരീരവുമായി നടത്തിയ ഘോഷയാത്രയില്‍മാത്രം നാനൂറ് പേര്‍ പങ്കെടുത്തു. എന്നാല്‍ ഈ ചടങ്ങുകളൊന്നും ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ല. സംസ്‌കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാട്ടുകാരില്‍ നിരവധി പേര്‍ക്ക് കൊവിഡും സ്ഥിരീകരിച്ചതോടെ ഗ്രാമം പൂര്‍ണമായും അടച്ചുപൂട്ടി. ഗ്രാമത്തിലെ എല്ലാവരേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...