കോന്നിയിലെ കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി ; ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസും പിഴയും

For full experience, Download our mobile application:
Get it on Google Play

കോന്നി : സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലെയും പലചരക്ക്, പച്ചക്കറി, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്നിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

14 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതിന് കോന്നി കേരള സ്റ്റോര്‍, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചതിന് കോന്നി അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്നിവടങ്ങളില്‍ നിന്നും പിഴ ഈടാക്കി. പൂങ്കാവ് ജോയല്‍ മിനിമാര്‍ട്ട്, ശശാങ്കന്‍ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നതിനും കേസെടുത്തു. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍ ഖാദര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് മാത്യു, എ. ഹരികുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ടി.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...