തിരുവനന്തപുരത്ത് കോവിഡ് രോഗികള്‍ ചികിത്സ കാത്ത് മണിക്കൂറുകളോളം പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ചികിത്സയ്ക്കായി എത്തിച്ച കൊവിഡ് രോഗികള്‍ ചികിത്സ ലഭിക്കാതെ പെരുവഴിയിലായത് മണിക്കൂറുകളോളം. ആശുപത്രിക്ക് മുന്നില്‍ രോഗികളെ എത്തിച്ചെങ്കിലും വാര്‍ഡിലേക്ക് കയറ്റാതെ ആംബുലന്‍സുകളില്‍ തന്നെ പുറത്തിട്ടു.

വിവിധ ആശുപത്രികളില്‍ നിന്ന് കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍  കോളേജ് ആശുപത്രിയിലെത്തിച്ച രോഗികളാണ് ചികിത്സ ലഭിക്കാതെ ആംബുലന്‍സുകളില്‍ മണിക്കൂറുകളോളം കാത്തുകിടന്നത്. പതിനഞ്ചോളം ആംബുലന്‍സുകളിലാണ് രോഗികളെ കൊണ്ടുവന്നത്. രാവിലെ എത്തിയ ആംബുലന്‍സുകള്‍ ഉച്ചവരെ രോഗികളുമായി പുറത്തു കിടന്നു. ശ്വാസതടസമുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികള്‍ വരെയുണ്ടായിരുന്നു. ആംബുലന്‍സിലെ രോഗികളുടെ ഗുരുതരാവസ്ഥ പരിശോധിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. മറ്റൊരു ആശുപത്രിയില്‍ നിന്ന് കൊണ്ടുവരുന്നതായ രേഖകള്‍ ഇല്ല എന്നു പറഞ്ഞായിരുന്നു ഇത്.

വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഉച്ചകഴിഞ്ഞ് ആംബുലന്‍സുകളില്‍ നിന്ന് രോഗികളെ ചികിത്സയ്ക്കായി വാര്‍ഡുകളിലേക്ക് മാറ്റി. സാങ്കേതിക പ്രശ്‌നം മാത്രം ആണെന്നും രോഗികളുടെ എണ്ണം കൂടിയതിനാലാണ് കാലതാമസം നേരിട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...