ഡല്‍ഹിയിലെ കാറ്റിനും മരണത്തിന്റെ ഗന്ധം ; ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ നീണ്ട നിര

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ കൊറോണ ​വൈറസ്​ രണ്ടാം തരംഗത്തില്‍ വിറച്ച്‌​ ഡല്‍ഹി. രാജ്യതലസ്​ഥാനത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ്​ കോവിഡ്​ മൂലം മരണത്തിന്​ കീഴടങ്ങിയത്​. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ ഡല്‍ഹിയിലെ ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്​. അടിയന്തരമായി കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്​ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

മധ്യ ഡല്‍ഹിയിലെ ലോധി റോഡ്​ ശ്​മശാനത്തില്‍ ദിവസവും 75ഓളം മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നത്​. നേരത്തേ ഇത്​ 15 മുതല്‍ 20 വരെയായിരുന്നു. ഇപ്പോള്‍ ഇരട്ടിയിലും അധികമായി. അതിനാല്‍​ ​ടോക്കണ്‍ സംവിധാനം ഏര്‍പ്പെടു​ത്തിയതായി ശ്​മശാന നടത്തിപ്പുകാരനായ മനീഷ്​ പറയുന്നു. ഓക്​സിജന്‍ ക്ഷാമമാണ്​ ഡല്‍ഹി നേരിടുന്ന പ്രതിസന്ധിക്ക്​ കാരണം. മിക്ക ആശുപത്രികളിലും രോഗികളെകൊണ്ട്​ നിറഞ്ഞതോടെ ഓക്​സിജന്‍ ക്ഷാമം ​രൂക്ഷമായി. 24 മണിക്കൂറിനിടെ 24,235 പേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. പോസിറ്റിവിറ്റി നിരക്ക്​ 33 ശതമാനമായി ഉയര്‍ന്നു. 97,977പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നു.

രാജ്യത്ത്​ നാളെ മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക്​ വാക്​സിനേഷന്‍ ആരംഭിക്കും. അടുത്ത ഘട്ട വാക്​സിനേഷന്‍ ആരംഭിക്കാന്‍ മതിയായ വാക്​സിനുകള്‍ സംസ്​ഥാനത്തിന്​ ലഭിച്ചിട്ടില്ലെന്ന്​ ആരോഗ്യമ​ന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വാക്​സിന്‍ നിര്‍മ്മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ളവര്‍ക്കും വാക്​സിന്‍ സൗജന്യമായിരിക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...