രാജ്യത്തെ കൊറോണ കേസുകളില്‍ വീണ്ടും വര്‍ധന ; കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി. റിപ്പോര്‍ട്ട് ചെയ്തതില്‍ 82 ശതമാനം കേസുകളും പ്രധാനമായും അഞ്ച് ജില്ലകളില്‍ നിന്നാണ്. ഡല്‍ഹി – 1,354, ഹരിയാന – 571, കേരളം – 386, ഉത്തര്‍പ്രദേശ് -198, മഹാരാഷ്‌ട്ര – 188 എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ആകെ പ്രതിദിന രോഗികളുടെ 41.34 ശതമാനവും ഡല്‍ഹിയില്‍ നിന്നാണ്.

അതേസമയം 55 കൊറോണ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊറോണ മരണം 5,23,975 ആയി. നിലവില്‍ 19,719 സജീവ രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 210 സജീവ രോഗികള്‍ ഇന്ന് കൂടുതലാണ്. ഇതിനിടെ 3,010 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞവും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത് കൊറോണ പ്രതിരോധ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 189.63 കോടിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...