പ്രളയകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ നന്മ മരം ‘ജൈസല്‍ താനൂര്‍’ പണം തട്ടിയതിന് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രളയകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ നന്മ മരം ജൈസല്‍ താനൂര്‍ പോലീസ് പിടിയില്‍. യുവതിയെയും യുവാവിനെയും ഫോട്ടോ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന യുവതിയുടെയും യുവാവിന്റെയും ചിത്രം പകര്‍ത്തിയ ജൈസല്‍, ഇരുവരെയും ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ലക്ഷങ്ങളോളം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന്, അത് നല്‍കാന്‍ യുവാവിനും യുവതിയ്ക്കും കഴിയാതെ വന്നതോടെ 5000 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിച്ചാണ് ഇരുവരെയും ജൈസല്‍ പറഞ്ഞു വിട്ടത്. അതേസമയം, പ്രളയകാലത്ത് വീടുകളില്‍ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമ്പോള്‍ അവര്‍ക്ക് വള്ളങ്ങളിലേക്ക് കയറാന്‍ മുതുക് നല്‍കി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ യുവാവാണ് ജൈസല്‍ താനൂര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...