കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,640 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,404 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 90,885 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,791 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,769 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1351, കൊല്ലം 1039, പത്തനംതിട്ട 428, ആലപ്പുഴ 552, കോട്ടയം 577, ഇടുക്കി 666, എറണാകുളം 1512, തൃശൂര്‍ 1304, പാലക്കാട് 790, മലപ്പുറം 681, കോഴിക്കോട് 1694, വയനാട് 312, കണ്ണൂര്‍ 656, കാസര്‍ഗോഡ് 207 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 90,885 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 47,28,497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...