പമ്പാനദിയില്‍ ജലനിരപ്പ്‌ അതിവേഗം ഉയരുന്നു ; ആറന്മുള സത്രക്കടവില്‍ റോഡിലേക്ക് വെള്ളം കയറിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പമ്പാനദിയില്‍ ജലനിരപ്പ്‌ അതിവേഗം ഉയരുന്നു. ആറന്മുള സത്രക്കടവില്‍ റോഡിലേക്ക് വെള്ളം കയറിത്തുടങ്ങി. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ തെക്കേമല – ചെങ്ങന്നൂര്‍ റൂട്ടിലെ ഗതാഗതം തടസ്സപ്പെടും. പമ്പാനദിയുടെ തീരമായ റാന്നിയിലും റോഡില്‍ വെള്ളം കയറിത്തുടങ്ങി. രാവിലെ പെയ്ത്തു വെള്ളമാണ് പാടങ്ങളില്‍ നിറഞ്ഞുകണ്ടിരുന്നത്. എന്നാല്‍ ഉച്ചയോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ്‌ ഉയരുകയായിരുന്നു.

മഴയ്ക്ക് ഇതുവരെ ശമനം ഉണ്ടായിട്ടില്ല. ഇടക്ക് അല്‍പ്പം ശക്തി കുറയുമെങ്കിലും വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ മഴ പെയ്യുകയാണ്. വൈദ്യുതി മിക്കയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. അച്ചന്‍കോവിലാറും നിറഞ്ഞൊഴുകുകയാണ്. മണിമലയും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...