സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 12 മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ്  ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്  മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന്‍ നായര്‍ (58), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 396 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,84,128 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,248 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,18,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,86,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....