കോവിഡ് നിയന്ത്രണം ലംഘിച്ച്‌ വീണ്ടും സിപിഎം ; തിരുവാതിര വിവാദത്തിന്റെ ചൂടാറും മുന്‍പ് കന്നുപൂട്ട് മത്സരവും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച്‌ വീണ്ടും സിപിഎം. തിരുവാതിര കളിയുടെ വിവാദത്തിന്റെ ചൂടാറും മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ ഗാനമേളയും ഇതിന് പിന്നാലെ കന്നുപൂട്ട് മത്സരവും നടത്തി. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ ലോകല്‍ സെക്രടറി ജി.വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. 200 ലേറെ പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നുവെന്നാണ് വിവരം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരണം. സിപിഎം പൊല്‍പ്പുള്ളി ലോകല്‍ സെക്രടറിയായിരുന്ന ജി.വേലായുധന്റെ 17-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോകല്‍ സെക്രടറി വിനോദ് അറിയിച്ചു. 200 നടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച്‌ തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ.പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 21 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ നിരക്ക്. അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങള്‍ക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും വേദിയിലെത്തിയതോടെ സഖാക്കള്‍ ആവേശത്തിലായി. ടിപിആര്‍ നിരക്ക് 30 കടന്ന ജില്ലയില്‍ ആള്‍കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു ഗാനമേള. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ വേദിയില്‍ എത്തും മുന്‍പ് ഗാനമേള സംഘം മടങ്ങുകയും ചെയ്തുവെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...