കൊവിഡ് വ്യാപനം ; മലപ്പുറത്തെ മുഴുവൻ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ രണ്ട് സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. വിദ്യാർത്ഥികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാറഞ്ചേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയത്. 684 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 184 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. 148 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കുമാണ് വൈറസ് ബാധ.

അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വന്നേരി സ്‌കൂളിലും സമാന രീതിയിൽ കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തി. 53 വിദ്യാർത്ഥികളിൽ 43 പേർക്കും 33 അധ്യാപകർക്കും കൊവിഡ് പരിശോധന പോസിറ്റീവായി. വിദ്യാർത്ഥികളെല്ലാം പത്താം ക്ലാസുകാരാണ്. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ആർക്കുമില്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. രോഗം ബാധിച്ചമുഴുവൻ പേരോടും കർശനമായ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ ഉടൻ പരിശോധന നടത്തും. രണ്ട് സ്‌കൂളുകളിൽ കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...