കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണം ; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി ; സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മില്‍ ചേരണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രദീപ് കുമാർ തങ്കപ്പന് എതിരെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്ത്  ഏഴാം വാര്‍ഡിലെ നെല്ലിക്കാലാ ലക്ഷം വീട് കോളനി നിവാസിയുടെ പരാതി.

നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴഞ്ചേരി നെല്ലിക്കാലാ ലക്ഷം വീട് കോളനിയിലെ സുനിത്താണ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും കോളനിയിൽ മറ്റ് സഹായങ്ങൾ എത്തിക്കുന്നതിനുമായി പഞ്ചായത്തംഗവും സിപിഎം നേതാവുമായ പ്രദീപിനെ സമീപിച്ചത്. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ ചേർന്നാലെ ഇതൊക്കെ നടക്കൂ എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടി ആയ പഞ്ചായത്തംഗം പ്രദീപ് സുനിത്തിന് നൽകിയ മറുപടി.

കോളനി നിവാസികളിൽ പലർക്കും ഇതിനോടകം രോഗം സ്ഥിരീകരിക്കുകയും രോഗലക്ഷണങ്ങൾ കാണുകയും ചെയ്തതോടെയാണ് സുനിത് പഞ്ചായത്തംഗത്തിന്റെ  സഹായം തേടിയത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ  മണ്ഡലത്തിലാണ് കൊവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ സിപിഎമ്മിൽ ചേരണമെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ ഭീഷണിയെന്നതും ഗൗരവതരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...