കോവിഡ് : സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി സംസാരിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്നതിന് ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

കൂടുതല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ജില്ലാഭരണകൂടവും പോലീസും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുക പ്രധാനമാണ്. അതോടൊപ്പം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ജില്ലാകളക്ടര്‍ക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....