കോവിഡ് വാക്സിനേഷന്‍ : പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 18 വയസിന് മുകളില്‍ കോവിഡ് വാക്സിന്‍ എടുത്തവരുടെ കണക്കില്‍ പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 8,60,458 പേരാണുള്ളത്.

ഇതുവരെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയില്‍ 10,00322 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്‍നിര പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടും. ജില്ലയില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ 4,38,426 പേരാണ്. ജൂണ്‍ ഒന്നിന് ശേഷം കോവിഡ് പോസിറ്റീവായ 17,915 പേര്‍ വാക്‌സിന്‍ സ്വീകരിക്കാനുണ്ട്. ഇവര്‍ക്ക് സമയബന്ധിതമായി വാക്സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അലര്‍ജി, മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും മറ്റ് കാരണങ്ങളാലും വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരായി 4,578 പേരുണ്ട്.

18നും 44 വയസിനും ഇടയിലുള്ള 3,75,976 പേരില്‍ 3,71,398 പേര്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചു. 36250 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. 45നും 59 വയസിനും ഇടയില്‍ പ്രായമുള്ള 270132 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 140463 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 304232 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 216217 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു.

വാക്സിന്‍ വിതരണത്തിനായി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കു പ്രത്യേക ഡ്രൈവ് ജില്ലയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ പത്തനംതിട്ട ജില്ലയില്‍ നടത്തിവരുന്നുണ്ട്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാക്സിനേഷന്‍ ലക്ഷ്യം കൈവരിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...