വാക്‌സിനേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് വാക്‌സിനേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ നയം അധികൃതര്‍ കൃത്യമായി പാലിച്ചേ തീരൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് ഉള്‍പ്പെടെ ആധാര്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി. വാക്‌സിനേഷന് വേണ്ടി ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ചില വാക്‌സിന്‍ കേന്ദ്രങ്ങള്‍ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാര്‍ നയം പാലിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. വാക്‌സിനേഷനുള്ള ഏക തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ജിയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വാക്‌സിനേഷനായി ഇനിമുതല്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലുമൊന്ന് നല്‍കിയാല്‍ മതിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആധാര്‍ മാത്രമല്ല മുന്‍കൂര്‍ വ്യവസ്ഥയെന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത 87 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമന്‍ ശര്‍മ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ല : വിമർശനവുമായി വി കുഞ്ഞികൃഷ്ണൻ

0
കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽ‌വിയിൽ നിന്നും സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന്...

ഫെയർനെസ് ക്രീ ഉപയോഗിച്ച 18 സ്ത്രീകൾക്ക് ഗുരുതര വൃക്കരോഗം , സംഭവം നാഗ്പൂരിൽ

0
നാഗ്പൂർ : സൗന്ദര്യം വർദ്ധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകൾ...

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ് ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന്...

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ശ്രീകാര്യം സ്വദേശി സജീവ്...