ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി ക​ടന്നു ; 8.35 ലക്ഷം മരണം

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി ക​ടന്നു.​ വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച്‌ ഇതുവരെ 2.46 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു. രോഗം ബാധിച്ച്‌ 8.35 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. അതേസമ​യം 1.7 കോ​ടി പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 60,46,634 ആ​യി. ആകെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ല്‍ 1,84,796 ആ​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബ്രസീല്‍.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,764,493 ആയി ഉയര്‍ന്നു.118,726 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,947,250പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലു ലക്ഷത്തിലേക്കടുത്തു. പ്രതിദിന വര്‍ധന ഇന്നലെയും അറുപതിനായിരത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ധന തുടരുകയാണ്. മഹാരാഷ്ട്രയ 14,718 , ആന്ധ്ര 10621, തമിഴ് നാട് 5870, കര്‍ണാടക 9386, പശ്ചിമ ബംഗാള്‍ 2997, എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...