Thursday, March 28, 2024 5:30 am

ഒരു കുപ്പി മദ്യത്തിന് 10 രൂപ ; ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്. മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Lok Sabha Elections 2024 - Kerala

വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്. മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും ഇതേ രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമ്പാദിച്ചെന്നാണ് കണക്ക്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നതായി റിപ്പോർട്ടുകൾ

0
തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കോ​ണ്‍​ഗ്ര​സ്...

മാവോയിസ്റ്റ് പ്രതിയുമായി പോയ പോലീസ് ജീപ്പുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പോലീസുകാർക്ക് പരിക്ക്

0
തിരൂരങ്ങാടി: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് മാവോയിസ്റ്റ് കേസിലെ പ്രതി...

ഇ.പി.എഫ്.ഒ ഹൈക്കോടതിയിൽ ; 28.29 ലക്ഷം അധികം അടച്ചാൽ 35,594 രൂപ പെൻഷൻ

0
കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ പദ്ധതിയിൽ 28.29 ലക്ഷം രൂപ അധികമായി...

അവസാന അത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ; ഇന്ന് പെസഹവ്യാഴം

0
തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഭക്തിപൂർവം പെസഹവ്യാഴം ആചരിക്കും. യേശുദേവന്റെ കുരിശുമരണത്തിന്...