ജന്മദിനാഘോഷത്തിനിടെ എട്ട് പേരെ കൊന്നയാളെ കണ്ടെത്തിയ പോലീസ്

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ: എട്ട് പേരെ കൊലപ്പെടുത്തിയ കുറ്റവാളിയെ കണ്ട് അമ്പരന്ന് പോലീസ്. മെക്സിക്കോയില്‍ മയക്കുമരുന്ന് അനുബന്ധിയായ എട്ട് പേരെ കൊല ചെയ്തത് 14 വയസുകാരന്‍. എല്‍ ചപീറ്റോ എന്ന് ഇരട്ടപ്പേരുള്ള 14കാരനാണ് മെക്സിക്കോ നഗരത്തിന് സമീപത്ത് വച്ച് എട്ട് പേരെ കൊലപ്പെടുത്തിയത്. മെക്സിക്കോയിലെ ചിമാല്‍ഹുകാന്‍ എന്ന സ്ഥലത്ത് വച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഒരു കുടുംബത്തിന് നേരെ വെടിവച്ചത്. വീട്ടില്‍ ഒരു ജന്മദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്. 14 കാരനടക്കമുള്ള ഗ്യാങ്ങിലെ ഏഴ് പേരെയാണ് ജനുവരിയില്‍ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അറസ്റ്റിലായ 14കാരന്‍റെ പേര് പുറത്ത് വിട്ടിട്ടില്ല. നേരത്തെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എല്‍ ചാപോ ഗുസ്മാന്‍റെ സംഘത്തിലുള്ളയാളാണ് ഈ 14കാരന്‍. കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് മാഫിയകള് തമ്മിലുള്ള പോരില്‍ കരാര്‍ കൊലപാതകവും തട്ടിക്കൊണ്ട് പോകലുമെല്ലാം മെക്സിക്കോയില്‍ സാധാരണമാണ്. 2010ലും സമാനമായ ഒറു സംഭവമുണ്ടായിരുന്നു. അന്ന് കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 14കാരന്‍ മയക്കുമരുന്ന് മാഫിയകളുടെ പിടിയിലായിരുന്നു. ജനുവരി മാസത്തില്‍ മെക്സിക്കോയില്‍ സ്യൂഡോസ്‍വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 10 പേര്‍ ജയില്‍ ഉദ്യോഗസ്ഥരും 4 പേര്‍ കുറ്റവാളികളുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....