കോന്നി : സി പി ഐ കൈതക്കുന്ന് ബ്രാഞ്ചിന്റെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് ഉത്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ, കോന്നി ലോക്കൽ സെക്രട്ടറി സി ജെ റജി, അനിൽ ചെങ്ങറ, സജി എസ് തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ കൈതക്കുന്ന് ബ്രാഞ്ചിന്റെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
RECENT NEWS
Advertisment



























