പറവൂരിലെ സിപിഐഎം പ്രവർത്തകന്റെ ആത്മഹത്യ ; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പറവൂരിലെ സിപിഐഎം പ്രവർത്തകന്റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌. ബുധനാഴ്ചയാണ് പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പിയെ (64) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് മരിച്ച അച്ചൻ ചേരിൽ തമ്പിയെന്ന് കോൺഗ്രസ്‌ ആരോപിച്ചു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനും ആത്മഹത്യയിൽ പങ്കുണ്ടെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലാണ് തമ്പിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തിയിരുന്നു ഇതിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബ്രാഞ്ച് അം​ഗത്തിന്റെ മരണത്തിൽ ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം രം​ഗത്തെത്തിയിരുന്നു. സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സാമ്പത്തിക ഇടപാടുകളാണ് അദ്ദേഹത്തെ ആത്മ​ഹത്യയിലേക്ക് നയിച്ചതെന്നും സിപിഐഎം വ്യക്തമാക്കി. തമ്പിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പാർട്ടിയിൽ നിന്ന് പരാതി കിട്ടിയിരുന്നു. ഈ പരാതി ലോക്കൽ കമ്മിറ്റി പരിഗണിച്ചു. പണം തിരികെ നൽകണമെന്ന് പാർട്ടി തമ്പിക്ക് നിർദ്ദേശവും നൽകി. പണം സെപ്റ്റംബർ 25 ന് നൽകാമെന്ന് തമ്പി ഉറപ്പു നൽകിയിരുന്നു. പാർട്ടി ഒരു തരത്തിലുള്ള സമ്മർദവും തമ്പിക്ക് മേൽ ചെലുത്തിയിട്ടില്ലന്നും സിപിഐഎം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...