ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയും വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് ഹസ്തദാനം നല്‍കാതിരുന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കാളായ ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനേയും വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സരിനോട് ഇരു നേതാക്കളും കാണിച്ചത് ക്രൂരതയാണ്. ഇത്തരം പ്രവർത്തികള്‍ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്‌റെ സംസ്‌കാരമാണോ എന്നും അദ്ദേഹം ചോദിച്ചു. കെ സുധാകരനും പിണറായി വിജയനും കൈകൊടുത്തു. അതാണ് രാഷ്ട്രീയ സംസ്‌കാരം.

കൈകൊടുക്കാത്തവര്‍ പിന്നീട് കാല് പിടിക്കേണ്ടി വരും. അഹംഭാവത്തിന് ഒരു പരിധിയുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അയിത്തം കല്‍പ്പിക്കുന്നത് എന്തിനാണെന്നും എ കെ ബാലന്‍ ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാന്യത പഠിക്കണമെന്നും സരിനോട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ക്ഷമ ചോദിക്കാത്ത പക്ഷം പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു രാഷ്ട്രീയ മര്യാദയുണ്ട്. ഇടതുപക്ഷം കൈ കൊടുക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...