കൂത്തുപറമ്പ്: വേങ്ങാടിനടുത്ത് കുരിയോട് സി പി എം ഓഫീസിനും അങ്കണവാടി കെട്ടിടത്തിനും നേരേ ആക്രമണം നടത്തിയ കേസില്‍ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. പടുവിലായിയിലെ സായൂജ് (26), പാതിരിയാട്ടെ കെ നവജിത്ത് (25), ശങ്കരനല്ലൂരിലെ എം കെ നിധീഷ് (31), കുരിയോട് സ്വദേശികളായ രൂപേഷ് രാജ് (25) കെ പി പ്രഭുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
സി പി എം കുരിയോട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചുവരുന്ന ഇ കെ നായനാര്‍ സ്മാരക മന്ദിരത്തിനുനേരേയും സമീപത്തെ അങ്കണവാടിക്കു നേരേയുമാണ് ആക്രമണമുണ്ടായത്. സി പി എം ഓഫീസിന്റെ വാതില്‍ തകര്‍ത്ത് പ്രചരണ ബോര്‍ഡുകള്‍, വൈദ്യുത മീറ്റര്‍, കസേര തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. അങ്കണവാടിയുടെ ജനല്‍ച്ചില്ലുകളും തകര്‍ത്തിരുന്നു. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു