മുതിർന്ന നേതാക്കളെ രം​ഗത്തിറക്കി പുതുപ്പള്ളി പിടിക്കാൻ തീരുമാനിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളി പിടിക്കാൻ മുതിർന്ന നേതാക്കളെ രം​ഗത്തിറക്കാൻ തീരുമാനിച്ച് സിപിഎം. മുതിർന്ന നേതാക്കളായ സുഭാഷ് വർ​ഗീസും റെജി സക്കറിയയുമാണ് സിപിഎം പരി​ഗണനിയിൽ ഉള്ളത്. മുതിർന്ന നേതാക്കളായ ഇരുവർക്കും മണ്ഡലത്തിൽ ഉള്ള ബന്ധങ്ങൾ അനുകൂല ഘടകമാവുമെന്നാണ് സിപിഎം വിലയിരുത്തൽ. ജെയ്ക്ക് സി. തോമസ് ഇത്തവണ മത്സരിക്കാനിടയില്ല. സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വ‍ർ​ഗീസിനാണ് പ്രഥമപരി​ഗണന. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഉയർത്തി നടത്തിയ സമരങ്ങളുടെ മുൻ നിരയിൽ സുഭാഷ് വർ​ഗീസുണ്ടായിരുന്നു. വർ​ഗ ബഹുജന സംഘടന പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അം​ഗമാണ് പരി​ഗണിക്കപ്പെടുന്ന രണ്ടാമത്തെ പേരുകാരനായ റെജി സക്കറിയ. എംജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായ റെജി സക്കറിയ പുതുപ്പള്ളി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വഹിക്കുന്നുണ്ട്. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ച ജെയ്ക്ക് സി.തോമസ് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനോട് 35000 ൽ പരം വോട്ടുകൾക്ക് തോറ്റിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാട് പാർട്ടി നേതൃത്വത്തെ ജെയ്ക്ക് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. 2023 ൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ അനുകൂല സാഹചര്യം നിലവിൽ ഇല്ല എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. തദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ട് വ്യത്യാസം പതിനാലായിരമായി കുറഞ്ഞെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ശക്തമായ മത്സരത്തിലൂടെ ജയിച്ച് കയറാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...