ഉദ്യോഗാര്‍ത്ഥികളെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സിപിഎം നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സി പി എം നിര്‍ദേശം. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടുളള നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സാദ്ധ്യമായതെല്ലാം ചെയ്‌തുവെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി പി എം നിര്‍ദ്ദേശം പുറത്തുവരുന്നത്. കേന്ദ്രത്തിലെ കര്‍ഷക സമരവുമായി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത് കരുതലോടെ വേണം കാണേണ്ടതെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന അഭിപ്രായം.

പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍‌ക്കാരാണ്. മന്ത്രിതല ചര്‍ച്ചയില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...