ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ ഒരുങ്ങി സി.പി.എം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നേരിട്ടുള്ള കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സി.പി.എം. തീരുമാനം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യെയാണ്, എസ്.എഫ്.ഐ.ക്കു പിന്നാലെ സമരരംഗത്തിറക്കുന്നത്. ’രാജ്ഭവൻ ദളിത് പീഡന കേന്ദ്ര’മാണെന്ന ഗുരുതര ആരോപണമുന്നയിച്ച് സമരരംഗത്തിറങ്ങാൻ, കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന കമ്മിറ്റി പി.കെ.എസ്.നേതൃത്വത്തിന് നിർദേശം നൽകി. ഗവർണറുടെ ഓഫീസിൽെവച്ച്‌ മർദനമേറ്റശേഷം ആദിവാസി യുവാവ് വിജീഷ് മരിച്ച സംഭവം ഏറ്റെടുത്ത് സമരം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.

ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്. രാജ്ഭവൻ മാർച്ച് മുതിർന്ന സി.പി.എം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും രാഷ്ട്രീയ തീരുമാനമാണെന്നാണ് ലഭിക്കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...