ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു. ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എന്നാല്‍, സുധാകരനെതിരായ സിപിഎം നീക്കം സിപിഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി മറുപടി പറഞ്ഞു. അതിനിടെ പൊതിച്ചോറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ സുധാകരൻ മലക്കം മറിഞ്ഞു.

നീർക്കുന്നം സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ തുറന്ന പോരിൻ്റെ തുടർച്ചയിലായിരുന്നു സുധാകരന്റെ ഓഫീസിലേക്കുള്ള സിപിഎം പ്രതിഷേധം. ഔദ്യോഗിക വേദികൾ പോലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപമാനിക്കാൻ സുധാകരൻ ഉപയോഗിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സുധാകരനോടുള്ള അവധാനതയോടെയുള്ള പ്രതികരണം ദൗർബല്യമായി കാണരുതെന്നും സിപിഎം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സുധാകരനെ തെരുവിൽ വിചാരണ ചെയ്യാനുള്ള സിപിഎം നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന് പിന്തുണയുമായി കെസി വേണുഗോപാൽ എംപി അടക്കം കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...