സിപിഎം കവിയൂര്‍ ലോക്കല്‍ സമേമളനം മാറ്റി വെച്ചു ; 5 പേര്‍ മത്സര രംഗത്ത് 

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ടു​പേ​രെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​ഞ്ചു​പേ​ര്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ സി.​പി.​എം ക​വി​യൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം നി​ര്‍ത്തി​വെ​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.അ​ന​ന്ത​ഗോ​പ​ന്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍, അ​ഴി​മ​തി ആ​രോ​പ​ണ​ത്തി‍െന്‍റ പേ​രി​ല്‍ പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന മു​ന്‍ സെ​ക്ര​ട്ട​റി കെ.​സോ​മ​ന്‍ ജി​ല്ല ക​മ്മി​റ്റി കൊ​ണ്ടു​വ​ന്ന പാ​ന​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നൊ​പ്പം ഏ​രി​യ ക​മ്മി​റ്റി അം​ഗം ജോ​ര്‍ജ് വ​ര്‍ഗീ​സി​നെ അ​ന​ന്ത​ഗോ​പ​ന്‍ പി​ന്തു​ണ​ക്കു​ക​യും ചെ​യ്​​തു.

മ​ത്സ​ര​ത്തി​ന് തു​നി​ഞ്ഞ​വ​ര്‍ ആ​രും പി​ന്മാ​റാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് സ​മ്മേ​ള​നം നി​ര്‍ത്തി​വെക്കേ​ണ്ടി​വ​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍ട്ടി​െന്‍റ പേ​രി​ലാ​ണ് ത​ര്‍ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പാ​ന​ല്‍ ജി​ല്ല ക​മ്മി​റ്റി അം​ഗം അ​വ​ത​രി​പ്പി​ച്ച​ത്. സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​രോ​പ​ണ​വി​ധേ​യ​രെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യി. നേ​താ​ക്ക​ള്‍ ഒ​ത്തു​തീ​ര്‍പ്പ് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല. ഇ​തേ​തു​ട​ര്‍ന്നാ​ണ് സ​മ്മേ​ള​നം നി​ര്‍ത്തി​െ​വ​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​ത്. കെ.സോ​മ​നെ വീ​ണ്ടും ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​വാ​നു​ള്ള ശ്ര​മം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

വ​ര്‍ഷ​ങ്ങ​ളാ​യി സി.​പി.​എം പ്ര​തി​നി​ധി​ക​ള്‍ ജ​യി​ക്കു​ന്ന മു​ണ്ടി​യ​പ്പ​ള്ളി​യി​ല്‍ ഇ​ക്കു​റി പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത് ഏ​രി​യ ക​മ്മി​റ്റി അം​ഗം ജോ​ര്‍ജ് വ​ര്‍ഗീ​സ് ആ​ണെ​ന്നും ഇ​വ​രെ ര​ണ്ടു​പേ​രെ​യും കെ.അ​ന​ന്ത​ഗോ​പ​ന്‍ പി​ന്ത​ക്കെു​ന്നു എ​ന്ന​താ​ണ് ത​ര്‍ക്ക​ങ്ങ​ള്‍ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ്​ വി​വ​രം. 15 അം​ഗ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ഡി.​വൈ.​എ​ഫ്‌.​ഐ മു​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും സ​ര്‍വി​സ് സം​ഘ​ട​ന ജി​ല്ല നേ​താ​വു​മാ​യി​രു​ന്ന കെ.​കെ ര​മേ​ശ​ന്‍, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​വീ​ണ്‍ ക​ള​ത്തി​ല്‍, സ​നോ​ബ് രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​ന്‍ അ​ച്ചു, പ്ര​ദീ​ഷ് എ​ന്നി​വ​രാ​ണ്​ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നെ​തി​രെ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു​നി​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...