നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ന്യൂനപക്ഷ വർഗീയത’ നിറഞ്ഞാടി : വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് കെ.കെ. രാഗേഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമിർത്താടി എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് രാഗേഷ് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് തിരിച്ചടിയായത് ഇത്തരത്തിലുള്ള നീക്കങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇടതുപക്ഷം ചെറിയ വോട്ടിന് വിജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ബിജെപി തങ്ങളുടെ വോട്ടുകൾ യുഡിഎഫിന് മറിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ പേരാവൂർ, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ ഇത്തരത്തിൽ വോട്ട് അട്ടിമറി നടന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിനെ സഹായിച്ചതിന് പ്രത്യുപകാരമായി നേമം മണ്ഡലത്തിൽ കോൺഗ്രസ് ബിജെപിക്ക് വേണ്ടി വോട്ട് മറിച്ചു നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കല്ല്യാശ്ശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ പരിപാടിയിലാണ് കെ.കെ. രാഗേഷ് ഈ വിവാദ പ്രസംഗം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...