കോന്നിയിൽ വനിതാ സംരംഭകയ്ക്ക് എതിരെ സി പി എം നേതാവിന്റെ ഭീഷണി ; നടപടി എടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വനിതാ സംരംഭക നടത്തുന്ന തുണിക്കട പൂട്ടിക്കുമെന്ന് സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. ചങ്ങനാശേരി സ്വദേശിയും വനിതാ സംരംഭകയുമായ മണമേൽ വീട്ടിൽ ജിറ്റാ സിജു ആണ് കടയിലെത്തി അതിക്രമം കാട്ടിയ ചങ്ങനാശേരി സ്വദേശികളായ പുതുപ്പറമ്പിൽ ഷൈജു റ്റി അസീസ്, വേലശേരി വീട്ടിൽ മുഹ്‌മ്മദ് അഷ്‌റഫ് എന്നിവർക്ക് എതിരെയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 14 നാണ് സംഭവം നടന്നത്. സി പി എം കോന്നി ഏരിയ കമ്മറ്റി അംഗം രാജേഷും മുൻപ് ഇവിടെ കട നടത്തിയിരുന്ന ആളുകളും ഉൾപ്പെടെ പതിനഞ്ചോളം പേരാണ് കടയിൽ എത്തി ഭീഷണി മുഴക്കിയതെന്ന് കടയുടമ പറയുന്നു.

ഒരുമണി മുതൽ അഞ്ചുമണി വരെ കടയുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിക്കുകയും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കട ഉടമയും ഇവരും തമ്മിൽ ഉള്ള പ്രശ്നങ്ങളെ തുടർന്ന് ഇവരോട് കടയുടമ കട ഒഴിയുവാൻ ആവശ്യപ്പെടുകയും ഇവർ കട ഒഴിഞ്ഞു പോവുകയും ചെയ്തിരുന്നു. പിന്നീട് വന്ന വനിതാ സംരംഭകയും ഭീഷണി പെടുത്തിയവരും തമ്മിൽ യാതൊരു ബന്ധവും ഇല്ല. എന്നാൽ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും കോന്നി പോലീസിലും സംരംഭക പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നില്ല എന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...